ഇന്ത്യൻ പ്രീമിയർ പതിനെട്ടാം സീസണിന് കൊടിയിറങ്ങാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് മാസത്തിലധികം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പ്ലേ ഓഫില്‍ എത്തിയ ടീമുകള്‍ ഏതൊക്കെയെന്ന് വ്യക്തമായി കഴിഞ്ഞു.ആദ്യഘട്ടത്തില്‍ മികച്ചു നിന്ന പലരും, പിന്നിലേക്ക് പോയപ്പോള്‍ അവിടെ പതറിയ ചില ടീമുകള്‍, അപ്രതീക്ഷിത കുതിപ്പിലൂടെ രണ്ടാം പകുതിയില്‍ മുന്നേറ്റം കുറിക്കുകയും, പ്ലേ ഓഫിലേക്ക് ഇരച്ചുകയറുകയും ചെയ്‌തിരുന്നു.