1951 ലാണ് കേരളത്തിൻ്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. കേരളം ഔപചാരികമായി പിറക്കുന്നതിന് മുമ്പായതിനാൽ ട്രാവൻകൂർ കൊച്ചി ക്രിക്കറ്റ് ടീം എന്ന പേരിലായിരുന്നു അന്ന് കളിച്ചത്. പിന്നീടത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ രൂപീകരണത്തിനും തുടർന്ന് കേരള ടീം എന്ന പേരുമാറ്റത്തിനുമൊക്കെ കാരണമായി എന്നത് ചരിത്രം