ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. അലെയ്ക്ക് ടെസ്റ്റിൽ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്ലിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്ലിൽ 175ന് എല്ലാവരും പുറത്തായി. കേവലം 19 റൺസിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറിൽ ലക്ഷ്യം മറികടന്നു.