ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളടി വീരന്‍മാരെ എടുത്താല്‍ അവിടെ ഉറപ്പായും പോര്‍ച്ചുഗീസ് ഇതിഹാസവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകും. ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കുമായി അത്രയുമധികം ഗോളുകളാണ് റൊണാൾഡോ വാരിക്കൂട്ടിയത് എന്ന് പറയാം. ഇപ്പോള്‍ 40ാം വയസ്സിലേക്കു കടക്കുമ്പോഴും റോണോയുടെ ഗോളടിമികവില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് താരം ഗോളുകളുമായി മുന്നിട്ടു നില്ക്കുന്നത്.