സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത് 12 മത്സരം, മൂന്നു ജയമടക്കം നേടിയത് 11 പോയിന്റ്. മലയാളിയായ പുരുഷോത്തമന്റെ കീഴിൽ കളിച്ചത് നാലുമത്സരം, മൂന്നിലും ജയിച്ച് നേടിയത് ഒൻപത് പോയിന്റ്. വിജയശതമാനം നോക്കിയാൽ പുരുഷോത്തമനാണ് മുന്നിൽ അതുകൊണ്ടുതന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി എന്ന തീരുമാനത്തിലാണ് മാനേജ്മെന്റ്