ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തെ, വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 17 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകള്‍ മുഖാമുഖം വരുമ്ബോള്‍ പുതിയൊരു ചാംപ്യനെ കൂടിയാണ് ഐപിഎല്ലിനു ലഭിക്കുക. അതുകൊണ്ടു തന്നെ മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ ഫൈനല്‍ സ്‌പെഷ്യലാണെന്നു തന്നെ പറയാം.