ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സിന് പുതിയ റെക്കോർഡ്

    ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സിന് പുതിയ റെക്കോർഡ്. സെഞ്ച്വറി നേടിയതോടെ ചില അത്യപൂര്‍വ്വ നേട്ടങ്ങളും ഫിലിപ്സിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഫിലിപ്സ് സ്വന്തമാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സിന് പുതിയ റെക്കോർഡ്. സെഞ്ച്വറി നേടിയതോടെ ചില അത്യപൂര്‍വ്വ നേട്ടങ്ങളും ഫിലിപ്സിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഫിലിപ്സ് സ്വന്തമാക്കിയത്. അതോടൊപ്പം ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ന്യൂസിലന്‍ഡ് താരം കൂടിയാണ് ഫിലിപ്സ്. 2012ല്‍ ബംഗ്ലാദേശിനെതിരെ മുന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം സെഞ്ച്വറി നേടിയിരുന്നു. ടി20 ലോകകപ്പില്‍ ഉയർന്ന സ്കോർ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഫിലിപ്സിന് സ്വന്തമായി. ഏറ്റവും ഉയര്‍ന്ന സ്‌കോർ മക്കല്ലത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം സ്‌കോട്ലന്‍ഡിനെതിരെ ദുബൈയില്‍ 93 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാമത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ പുറത്താവാതെ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെ നാലാമതായി. കിവീസ് മൂന്നിന് 15 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് ഫിലിപ്സ് രക്ഷകനായി അവതരിച്ചത്. 64 പന്തില്‍ 104 റണ്‍സാണ് താരം നേടിയത്. ഇതോടെ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് സ്വന്തമാക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *