2022ലെ സമ്മർ ട്രാൻസ്‌ഫർ കാലം. അന്ന് ഓൾഡ് ട്രാഫോഡിലെ ചർച്ചകളെല്ലാം ആന്റണിയെ ചുറ്റിപ്പറ്റിയായിരുന്നു. അയാക്സിലെ തന്റെ നേട്ടങ്ങൾ ഇവിടെയും ആർത്തിക്കണമെങ്കിൽ അവൻ കൂടി വേണമെന്ന് എറിക് ടെൻഹാഗ് ക്ലബ് അധികാരികളെ അറിയിച്ചു. കോച്ചിന്റെ വാക്കുകളെ വിശ്വസിച്ച യുനൈറ്റഡ് സംഘം പലകുറി ആംസ്റ്റർഡാമിലെത്തി ചർച്ചകൾ നടത്തി. 30 മില്യൺ യുറോയാണ് യുനൈറ്റഡ് ആൻ്റണിക്കായി മനസ്സിൽ വകയിരുത്തിയിരുന്നത്. പക്ഷേ പണം കൊണ്ട് മൂടിയാലും അവനെ വിട്ടുതരില്ലെന്ന നിലപാടായിരുന്നു അയാക്സിന്.