ധോണിയെ കുടുക്കിയത് എങ്ങനെ? ‌‌ ഉത്തപ്പ പറയുന്നു

    ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിര്‍ ടീമുകള്‍ക്ക് വിജയം നേടുക പ്രയാസം. ഐപിഎല്ലില്‍ ധോണിയെ കുടുക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഗൗതം ഗംഭീര്‍ മെനഞ്ഞിരുന്ന തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് കൊൽക്കത്ത മുൻ താരമായിരുന്ന റോബിന്‍ ഉത്തപ്പ.

ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിര്‍ ടീമുകള്‍ക്ക് വിജയം നേടുക പ്രയാസം. ഐപിഎല്ലില്‍ ധോണിയെ കുടുക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഗൗതം ഗംഭീര്‍ മെനഞ്ഞിരുന്ന തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് കൊൽക്കത്ത മുൻ താരമായിരുന്ന റോബിന്‍ ഉത്തപ്പ. ചെന്നൈയുടെ നായകനായ ധോണി ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പ്രയോഗിച്ചിരുന്ന തന്ത്രം സമ്മര്‍ദ്ദമായിരുന്നുവെന്നാണ് ഉത്തപ്പ പറയുന്നത്. ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കെത്തുമ്പോള്‍ വലിയ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിക്കും. അത് ഒരു 50-50 സാധ്യതയാണ്. മികച്ച രീതിയില്‍ ഫീല്‍ഡ് വിന്യസിച്ച് ക്യാച്ചിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ഉത്തപ്പ പറഞ്ഞു. ബാറ്റിം​ഗിന്റെ തുടക്കത്തിൽ സ്പിന്നിനെ നേരിടാന്‍ ധോണിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഇത് മനസിലാക്കി തുടക്കത്തിൽ സുനില്‍ നരെയ്‌നെ കളത്തിലിറക്കിയാണ് ഗംഭീര്‍ ധോണിയെ പൂട്ടാന്‍ ശ്രമിച്ചത്. രണ്ട് സ്ലിപ്പ്, ഷോര്‍ട്ട് ലെഗില്‍ ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരായി രണ്ട് പേര്‍. നരെയ്‌നോ പീയൂഷ് ചൗളയോ പന്തെറിയുമ്പോള്‍ ഏത് വലിയ ബാറ്റ്‌സ്മാനും പതറും. ഒരു ഷോട്ട് പിഴച്ചാല്‍ വിക്കറ്റ് നഷ്ടമാവുന്ന തന്ത്രമായിരുന്നു ഇത്. എന്നാല്‍ ധോണി ഇതിനെ അതിജീവിച്ചെന്നും ഉത്തപ്പ വ്യക്തമാക്കി. കൊൽക്കത്തയുടെ നായകനെന്ന നിലയില്‍ മികച്ച റെക്കോഡാണ് ഗംഭീറിനുള്ളത്. കെകെആറിന് രണ്ട് തവണ കിരീടം നേടിക്കൊടുത്ത നായകനാണ് ഗംഭീര്‍. ​കൊൽക്കത്തയുടെ മറ്റ് ക്യാപ്റ്റൻമാർക്കൊന്നും കിരീടം നേടാൻ സാധിച്ചിട്ടില്ലെന്നത് തന്നെ ​ഗംഭീറിന്റെ മികവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *