സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ മറുനാട്ടിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്‌താൻ. ന്യൂസീലൻഡ് പര്യടനത്തിലാണ് പാക് ടീം തോറ്റത്. ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പരാജയത്തിന് പിന്നാലെ ടീം അടിമുടി അഴിച്ചുപണിതിട്ടും രക്ഷയുണ്ടായില്ല. കിവികൾ ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.