പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ബന്ധത്തിന് തെളിവുണ്ടെന്ന് സ്ഥിരീകരിച്ചതായി ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി രംഗത്ത് വന്നു. തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ കുറ്റം പറയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി കുറ്റപ്പെടുത്തി.