ട്വന്റി 20 ലോകകപ്പിൽ സമ്മാനപ്പെരുമഴ

    ട്വന്റി 20 ലോകകപ്പിന് ടീമുകൾ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. എല്ലാ കണ്ണുകളും കപ്പിലേക്ക് മാത്രം. മത്സരത്തിൽ വിജയിച്ചാൽ ട്രോഫി മാത്രമല്ല ടീമുകളെ കാത്തിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന സമ്മാന തുകയും കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചത്.

കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ ആണ് സമ്മാനമായി ലഭിക്കുക. ഇത് ഏകദേശം 13 കോടിയോളം രൂപ വരും. റണ്ണേഴ്സ് അപിന് ഇതിന്റെ പകുതി തുക ലഭിക്കും. സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകൾക്ക് നാല് ലക്ഷം ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക. അതായത് മൂന്നേകാല്‍ കോടി രൂപ. സൂപ്പർ 12 ഘട്ടത്തിൽ ഓരോ ജയത്തിനും ടീമുകൾക്ക് 40,000 ഡോളർ അഥവാ 33 ലക്ഷം രൂപയും സൂപ്പർ 12ൽ നിന്ന് പുറത്തായി പോകുന്ന ടീമിന് 70,000 ഡോളർ അഥവാ 57 ലക്ഷം രൂപയും ലഭിക്കും.

അഫ്​ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബം​ഗ്ലദേശ്, ഇം​ഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്റ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ സൂപ്പർ 12ലേക്ക് നേരിട്ട് യോ​ഗ്യത നേടിയിട്ടുണ്ട്. അതേസമയം നമീബിയ, നെതർലന്റ്സ്, ശ്രീലങ്ക, യുഎഇ, അയർലന്റ്, സ്കോട്ലന്റ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്വേ ടീമുകൾക്ക് ​ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചാൽ മാത്രമേ സൂപ്പർ 12 ലേക്ക് കടക്കാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *