ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആവേശപ്പോരാട്ടം

    ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആവേശപ്പോരാട്ടം. ഇന്ത്യൻ സമയം വൈകിട്ട് 4.30 നാണ് മത്സരം. സെമി ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പാകിസ്ഥാനും നെതർലൻഡ്സിനും എതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആവേശപ്പോരാട്ടം. ഇന്ത്യൻ സമയം വൈകിട്ട് 4.30 നാണ് മത്സരം. സെമി ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പാകിസ്ഥാനും നെതർലൻഡ്സിനും എതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവിന്റെയും വിരാട് കോലിയുടെയും മിന്നും ഫോം മധ്യനിരയിൽ ഇന്ത്യയ്ക്ക് കരുത്താണ്. എന്നാൽ ഓപ്പണിങ്ങിൽ കെ എൽ രാഹുലിന് റൺ കണ്ടെത്താൻ സാധിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നു. രണ്ട് സ്പിന്നർമാർ എന്ന ഫോർമുല ഇന്ത്യ ഇന്നും പരീക്ഷിക്കാനാണ് സാധ്യത. ഫോമിലുള്ള ഭുവനേശ്വർ കുമാറും അർഷ്ദീപ് സിം​ഗും മുഹമ്മദ് ഷമിയുമടങ്ങുന്ന പേസ് നിരയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു. മറുവശത്ത് സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ബം​ഗ്ലാദേശിനെതിരായ വമ്പൻ ജയം അവർക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്. സ്റ്റാർ ബാറ്റർ റൈലി റൂസ്സോയിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ബം​ഗ്ലദേശിനെതിരെ റൂസ്സോ സെഞ്ച്വറി നേടിയിരുന്നു. എയ്ദൻ മ‍ർക്രം, ഡേവിഡ് മില്ലർ എന്നിവരടങ്ങിയ മധ്യനിരയും ശക്തം. റബാഡയുടേയും നോക്കിയയുടേയും പേസ് ആക്രമണവും എതിരാളികൾക്ക് പേടിസ്വപ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *