Banner Ads

ഞെട്ടിക്കുന്ന പ്രവചനമായി ഉത്തപ്പ!! ഫൈനലിൽ എത്താൻ പോകുന്നത് ഈ രണ്ട് ടീമുകൾ | IPL

ഐപിഎല്ലിന്റെ പ്ലേഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ആരൊക്കെയാവും ഇത്തവണ കലാശപ്പോരില്‍ ഏറ്റുമട്ടുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരു തവണ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, ഇതുവരെ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് പ്ലേഓഫിലെ നാലു ടീമുകള്‍.ഇവരില്‍ പഞ്ചാബ് ടോപ്പ് 2വില്‍ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. അവരുടെ എതിരാളികള്‍ ആര്‍സിബി, ജിടി എന്നിവയിലൊരു ടീമായിരിക്കും.