എന്തായാലും ടീമിലെത്തി ആദ്യ കുറച്ച് മത്സരങ്ങള്‍ ബെഞ്ചില്‍ ഇരുന്ന പയ്യൻ കളത്തില്‍ ഇറങ്ങിയപ്പോള്‍ തീയാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോള്‍ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ, രാജസ്ഥാൻ റോയല്‍സിനു വേണ്ടി സൂര്യവംശി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കി. 2008 ല്‍ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ആരംഭിച്ചതിനുശേഷം ജനിച്ച ആദ്യത്തെ ഐപിഎല്‍ കളിക്കാരനാണ് അദ്ദേഹം.