Banner Ads

ഗില്ലിനെക്കൊണ്ട് ശരിക്കും പറ്റുമോ? ടീം ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് വരണോ?

ഐപിഎല്ലില്‍ അഞ്ചു പ്രവിശ്യം പഞ്ചാബ് കിങ്‌സിനെ റണ്ണറപ്പാക്കിയതിനെ തുടർന്ന് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ ചാംപ്യന്‍മാരാക്കി കൊണ്ടാണ് അദ്ദേഹം ഈ പ്രവശ്യം പുതിയ ടീമായ പഞ്ചാബിനെയും കിരീടത്തിനു തൊട്ടരികെയെത്തിച്ചതും. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിക്കാന്‍ ശ്രേയസിനു കഴിഞ്ഞിരുന്നു.