Banner Ads

ക്ലാസെന്‍ പുറത്ത്!! പറഞ്ഞ തന്ത്രമെന്ത്? 4ല്‍ മൂന്നും ഫോര്‍, പിന്നാലെ കോലി ഇടപെട്ടു

പരിക്കറ്റ രജത് പാട്ടിധാറിന്റെ അഭാവത്തില്‍ ഈ മല്‍സരത്തില്‍ ആര്‍സിബിയെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു. അതിനിടെ എസ്‌ആര്‍എച്ചിന്റെ വെടിക്കെട്ട് താരം ഹെന്‍ട്രിച്ച്‌ ക്ലാസെനെ പുറത്താക്കാന്‍ വിരാട് കോലിയൊരുക്കിയ തന്ത്രമാണ് കൈയടി നേടിയിരിക്കുന്നത്. കോലിയുടെ ഇടപെടലാണ് ക്ലാസെനെ പുറത്താക്കാന്‍ സ്പിന്നര്‍ സുയാഷ് ശര്‍മയെ സഹായിച്ചത്. ഇതു എങ്ങനെയായിരുന്നെന്നു നോക്കാം.