Banner Ads

ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്തി ബിസിസിഐ

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ ഘട്ടത്തില്‍ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താൻ ഇന്ത്യ.ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്ബ്യൻമാർ കൂടിയാണ് ഇന്ത്യ.