കേരളം കഴിഞ്ഞ 74 വർഷമായി കാത്തിരുന്ന മുഹൂർത്തമാണിത്. ഇക്കാലയളവിൽ 352 രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചു. പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി അനന്തപദ്‌മനാഭനും സുനിൽ ഒയാസിസും ശ്രീശാന്തും ടിനു യോഹന്നാനും ശ്രീകുമാർ നായരും ഫിറോസ് വി. റഷീദും റൈഫി വിൻസന്റ്റ് ഗോമസും പ്രശാന്ത് പരമേശ്വരനുമടക്കം കുറെപ്പേർ വന്നുപോയി. എന്നാൽ, ഒരു ടീമെന്ന നിലയിൽ ഇത്രത്തോളം കെ ട്ടുറപ്പും ഒത്തണക്കവും പ്രകടിപ്പിച്ച ടീമിനെ ഒരുപക്ഷേ നാം കണ്ടിട്ടുണ്ടാവില്ല.