കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു

    വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. എന്നാൽ ടീമിൽ സുപ്രധാന പദവി താരത്തിന് നൽകുമെന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. ടീമിന്റെ ബാറ്റിംഗ് കോച്ചായി മാനേജ്മെന്റ് പൊള്ളാർഡിനെ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ.

വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. എന്നാൽ ടീമിൽ സുപ്രധാന പദവി താരത്തിന് നൽകുമെന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. ടീമിന്റെ ബാറ്റിംഗ് കോച്ചായി മാനേജ്മെന്റ് പൊള്ളാർഡിനെ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. 2010 ൽ മുംബൈ ഇന്ത്യൻസിലെത്തിയ 35 കാരനായ പൊള്ളാർഡ് നിരവധി മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ചിട്ടുണ്ട്. മുംബൈയുടെ എക്കാലത്തേയും മികച്ച ഓൾ റൗണ്ടറായിരുന്ന പൊള്ളാർഡ് ഐപിഎല്ലിൽ കളിച്ച 13 വർഷവും മുംബൈയ്ക്ക് വേണ്ടി മാത്രമാണ് കളത്തിലിറങ്ങിയത്. മുംബൈയുടെ കിരീട നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ചു. മുംബൈയ്ക്കൊപ്പം അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി. 171 ഇന്നിംഗ്സുകളിൽ നിന്നായി 3412 റൺസാണ് പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് സ്വന്തമാക്കിയത്. 16 അർദ്ധ സെഞ്ച്വറികളും 69 വിക്കറ്റുകളും 103 ക്യാച്ചുകളും സ്വന്തം പേരിലുള്ള പൊള്ളാർഡ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഓൾറൗണ്ടറാണ്. ഐപിഎല്ലിൽ ഒരു ടീമിനായി 100 ലധികം മത്സരം കളിക്കുന്ന താരമെന്ന അപൂർവ്വ റെക്കോർഡും പൊള്ളാർഡിന് സ്വന്തം. ‌കഴിഞ്ഞ സീസണിൽ നിറം മങ്ങിയ പൊള്ളാർഡിനെ ഇത്തവണ മുംബൈ ടീം ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതിന് കാത്ത് നിൽക്കാതെ മുംബൈയ്‌ക്കൊപ്പം ഇല്ലെങ്കിൽ ഒരിക്കലും മുംബൈക്കെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പൊള്ളാർഡ് സ്വയം വിരമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *