ഓസ്ട്രേലിയൻ ഓപ്പണിൽ ഏവരും ആകാക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ യുവത്വത്തിന്റെ ചോരത്തിളപ്പിനു മേൽ ആധിപത്യം ഉറപ്പിച്ച് പരിചയസമ്പത്തിന്റെ കരുത്ത്! ആവേശം വാനോളമുയർന്ന പുരുഷ വിഭാഗം സിംഗിൾസ് യുവതാരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ വീഴ്ത്തി സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ കടന്നു. 3 മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം.