ഓസ്ട്രേലിയയിൽ ലോകകപ്പ് വേദികൾ തയ്യാർ

    വലിയ ടൂർണമെന്റുകളിൽ ടീമുകളെയും താരങ്ങളെയും പോലെ പ്രാധാന്യമുള്ളതാണ് വേദികളും. ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയയിലെ 7 വേദികളെക്കുറിച്ചറിയാം. നിരവധി സൗകര്യങ്ങളാണ് 7 വേദികളിലായി ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്.

വലിയ ടൂർണമെന്റുകളിൽ ടീമുകളെയും താരങ്ങളെയും പോലെ പ്രാധാന്യമുള്ളതാണ് വേദികളും. ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയയിലെ 7 വേദികളെക്കുറിച്ചറിയാം.

ചരിത്ര മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ മെൽബൺ ക്രിക്കറ്റ് ​ഗ്രൗണ്ട് അഥവാ എംസിജി. ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം. സി​ഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ട്. നിരവധി രാജ്യാന്തര മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം. ശേഷി 60,000. അഡ്ലെയ്ഡ് ഓവൽ. 2013 ൽ പുതുക്കിപ്പണിത സ്റ്റേഡിയം. കപ്പാസിറ്റി -53500. 2017 ൽ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് നടന്ന വേദി. വേ​ഗതയും ബൗൺസുമേറിയ പിച്ചിന്റെ സ്വഭാവം മൂലം ലോകപ്രശ്സ്തമായ ബ്രിസ്ബെയ്നിലെ ​വൂളൻഗാബ എന്ന ​ഗാബ സ്റ്റേഡിയം. ശേഷി 42,000. 2018ൽ തുറന്ന പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയം. ശേഷി 60,000. വിക്ടോറിയയിലെ കർഡീനിയ പാർക്ക് സ്റ്റേഡിയം. ശേഷി 36,000. ഹൊബാർട്ടിലെ ബെലെറിവ് ഓവൽ സ്റ്റേഡിയം. ശേഷി 20,000.

നിരവധി സൗകര്യങ്ങളാണ് 7 വേദികളിലായി ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്.

എല്ലാ സ്റ്റേഡിയത്തിലും പ്രവേശനം കാർഡ് ഉപയോ​ഗിച്ച് മാത്രം. പൈസ നൽകിയാൽ സ്റ്റേഡിയത്തിനുള്ളിൽ നിന്ന് കാർഡ് ലഭിക്കും. ഇത് സ്റ്റേഡിയത്തിലെ ഫുഡ് കോർട്ടിൽ ഉൾപ്പെടെ ഉപയോ​ഗിക്കാം. ഓരോ തവണ സ്റ്റേഡിയത്തിനുള്ളിൽ കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും ടിക്കറ്റ് ​ഗേറ്റിൽ സ്കാൻ ചെയ്യണം. വീൽചെയർ ഉപയോ​ഗിക്കുന്ന കാണികൾക്കും അവരുടെ സഹായികൾക്കും പ്രത്യേക ഇരിപ്പിടം. അവർക്ക് സ്റ്റേഡിയത്തിലേക്ക് കടക്കാൻ പടികൾക്കും ലിഫ്റ്റുകൾക്കും സമീപം റാംപ്. കേൾവി പ്രശ്നം നേരിടുന്നവർക്ക് മത്സരം ആസ്വദിക്കാൻ സ്റ്റേഡിയത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഹിയറിം​ഗ് ലൂപ് സംവിധാനം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് സീറ്റിനടുത്ത് കുട്ടികളെ ഇരുത്താൻ സംവിധാനം. ഗ്യാലറിയിലെ അന്തരീക്ഷം ബുദ്ധിമുട്ടുണ്ടാക്കിയാൽ മുലയൂട്ടുന്ന അമ്മമാർക്ക് ഉൾപ്പെടെ പേരന്റിം​ഗ് റൂമുകൾ. കാണികൾക്കായി സ്റ്റേഡിയത്തിന് അകത്തും പുറത്തും മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ സേവനം. ശുചിമുറികൾ. സെൻസർ റൂമുകൾ. വിവിധ മതസ്ഥർക്ക് പ്രാർത്ഥനാ മുറികൾ. ടാക്സി സേവനം, എടിഎമ്മുകൾ, ചാർജിം​ഗ് പോയിന്റുകൾ, ഫ്രീ വൈഫൈ. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ലഭ്യമായ വിവരങ്ങൾ വച്ച് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അവകാശികൾ എത്തിയില്ലെങ്കിൽ 30 മുതൽ 60 ദിവസം സൂക്ഷിച്ചതിന് ശേഷം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകും. മദ്യപാനം, പുകവലി തുടങ്ങിയവയ്ക്ക് കർശന നിരോധനം. നിയമലംഘനം നടത്തുന്നവർ അപ്പോൾ തന്നെ സ്റ്റേഡിയത്തിന് പുറത്ത്.

സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ ഓസ്ട്രേലിയയ്ക്ക് എല്ലാ വേദിയും ഹോം ​ഗ്രൗണ്ട് ആണെന്ന് പറയാം. മറ്റ് ടീമുകൾക്ക് ഈ വേദികൾ ഏത് വിധത്തിൽ ഉപകാരപ്പെടുമെന്ന് വരും നാളുകളിൽ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *