ലോക ചെസ് കിരീടത്തിനുള്ള ഒമ്ബതാം ഗെയിം പോരാട്ടത്തിൽ വെള്ളക്കരുക്കൾ കൊണ്ട് കളിച്ച ഗുകേഷ് കറ്റാലൻ ഓപ്പണിംഗാണ് തെരഞ്ഞെടുത്തത് പക്ഷെ ഡിങ്ങ് ലിറന്റെ ശക്തമായ ചെറുത്ത് നിൽപ് ഗുകേഷിന്റെ ആക്രമണത്തിന്റെ കുന്തമുനകൾ ഒടിച്ചു. ഒമ്ബതാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെ ഇരുവരും നാലര പോയിൻ്റോടെ തുല്യശക്തികളായി നിലകൊള്ളുകയാണ്. ആദ്യത്തെ ഏഴര പോയിന്റ് നേടുന്ന ആൾ ലോക ചെസ് കിരീട വിജയിയാകും