രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതുന്ന ശീലം തുടരുന്ന നടപടിയാണ് ഐപി എൽ വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. ബോളിങ്ങിനിടെ പന്ത് മിനുക്കാൻ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഐപിഎലിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ കോവിഡ് കാലത്തു നിലവിൽ വരുകയും പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രാബല്യത്തിലാക്കുകയും ചെയ്ത വിലക്കാണ് ഐപിഎലിൽനിന്നു മാത്രമായി ഇപ്പോൾ നീക്കിരിക്കുന്നത്.