പാകിസ്താൻ പുറത്തായതും ഇന്ത്യയോടും ന്യൂസീലൻഡിനോടും തോറ്റതും അവരുടെ പ്രതിഭയുടെ പ്രശ്നം മാത്രമല്ല. മറിച്ച് അടിക്കടി മാറിമറിഞ്ഞ് ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പാക് ക്രിക്കറ്റ് എന്ന സിസ്റ്റത്തിന്റെ പ്രശ്നം കൂടിയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ടീമിന് ഉണ്ടായിരുന്നത് 26 വ്യത്യസ്ത സെലക്ടർമാരും എട്ട് പരിശീലകരും നാല് ക്യാപ്റ്റൻമാരുമാണ്. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് പാകിസ്താൻ ടീമിന്റെ മുഖമുദ്രയും