സൂപ്പര്‍ ക്ലബ്ബുകള്‍ ഇടവേളക്ക് ശേഷം കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്. പഞ്ചാബ് കിങ്‌സ് അടിമുടി മാറ്റങ്ങളോടെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയാണ് പടയൊരുക്കം നടത്തുന്നത്. എല്ലാ ടീമുകള്‍ക്കൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.