അപ്രതീക്ഷിതമായാണ് ഇരു താരങ്ങളും ഐപിഎല്ലിനിടെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിന് വഴിയൊരുക്കി എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആദ്യം നായകൻ കൂടിയായ രോഹിതാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെങ്കില്‍ പിന്നാലെ കോലിയും ടെസ്‌റ്റില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു. വരാനിരിക്കുന്ന പരമ്ബരകളില്‍ ഇരുവരുടെയും അഭാവം കനത്ത വെല്ലുവിളിയാണ്.