ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ പ്രാവിശ്യം 10 ടീമുകളും തുല്യ ശക്തികളെപ്പോലെ പൊരുതുമ്പോള്‍ ഇത്തവണ ആര് കപ്പിലേക്കെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ് യഥാർത്ഥത്തിൽ നിലനിൽക്കുന്നത്. ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയും ഐപിഎല്ലില്‍ സജീവമായി നിലനില്കുനുണ്ട്. മിക്ക താരങ്ങളും മികച്ച ഫോമിലുമാണു ഇപ്പോൾ ഉള്ളത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും നായകസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ആയി സഞ്ജു സാംസണാണ്.