ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടു വിജയങ്ങള്‍ മാത്രമേ സിഎസ്കെയ്ക്കു നേടാനായുള്ളൂ. ശേഷിച്ച അഞ്ചിലും തോല്‍വിയായിരുന്നു ഫലം. എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സീസണിനു ചെന്നൈ തുടക്കമിട്ടത്. എന്നാല്‍ ശേഷിച്ച അഞ്ചു കളിയും തോറ്റ് വീണ് അവര്‍ തകര്‍ന്നടിഞ്ഞു.