ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലീഷ് യുവതാരം ജേക്കബ് ബെതൽ. ഐപിഎൽ താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ജേക്കബ് ബെതൽ. ബിബിഎല്ലിൽ മെൽബൺ റെനഗേഡ്സിന് വേണ്ടി കളിക്കുന്ന 21കാരൻ നിർണായകമായ അർധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.