ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത സ്വപ്‌നനേട്ടത്തിനു കൈയെത്തുംദൂരത്താണ് രജത് പാട്ടിധാര്‍. കന്നി ട്രോഫിയെന്ന ആര്‍സിബിയുടെ എക്കാലത്തെയും വലിയ ലക്ഷ്യത്തിലേക്കു ഇനിയൊരു വിജയത്തിന്റെ ദൂരം മാത്രം.