ഫുട്‌ബോള്‍ താരങ്ങളോട് പൊതുവേ എല്ലാവര്‍ക്കും വലിയ ആരാധനയാണുള്ളത്. ലോകത്തിലെ എല്ലായിടത്തും സ്വീകാര്യതയുള്ള ഫുട്‌ബോളില്‍ മികവ് കാട്ടുന്ന താരങ്ങള്‍ക്കെല്ലാം വലിയ അംഗീകാരവും പ്രശസ്തിയുമെല്ലാം ലഭിക്കാറുണ്ട്. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്നവരാണ് ലയണല്‍ മെസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കെയ്‌ലിയന്‍ എംബാപ്പെയുമെല്ലാം. ഇവര്‍ക്കെല്ലാം എല്ലായിടത്തും വലിയ സ്വീകാര്യതയുമുണ്ട്. ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഈ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍ ചുരുക്കം ചില ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആരാധകരെക്കാള്‍ കൂടുതലുള്ളത് ഹേറ്റേഴ്‌സാണെന്ന് പറയാം. ഇത്തരത്തില്‍ ഫുട്‌ബോള്‍ താരങ്ങളില്‍ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.