ആദ്യപകുതിയുടെ 30-ാം മിനിറ്റിൽ റെഡ് കാർഡുകണ്ട് ഒരാളെ നഷ്ടപ്പെട്ടിട്ടും പൊരുതിയ കേരള ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എൽ. ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ധീരമെന്നു വിശേഷിപ്പിക്കാവുന്ന സമനിലയാണ് .ആദ്യപകുതിയിൽ ഐബാൻബ ഡോളിങ്ങാണ് ചുവപ്പുകാർഡുകണ്ട് പുറത്തായത് . 24-ന് ഈസ്റ്റ് ബംഗാളിനെതിരേ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ അടുത്തകളി.