അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു വ്യത്യസ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ നിയമിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബിസിസിഐ.ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി യുവതാരം ശുഭ്മന്‍ ഗില്ലിനെ നിയമിച്ചതോടെയാണ് ഓരോ ഫോര്‍മാറ്റിലും ടീമിനു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ടീമിനെ നയിക്കുന്നത്.