പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ് 5 ജേതാവുമായ അഖില്‍ മാരാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാറിനെതിരായി ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണം ലഭിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും,ഞാന്‍ മാത്രമല്ല, പിവി അന്‍വറായാലും മാധ്യമങ്ങളായാലും സോഷ്യല്‍മീഡിയയിലെ പലരും ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗുണങ്ങൾ പൂർണമായും കിട്ടുക ഇവിടുത്തെ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാകൾക്ക് ആണെന്നും. പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മോശം പ്രതിപക്ഷ നേതാവ് നമുക്കിന്നുള്ളതെന്നും അഖില്‍ മാരാർ പറഞ്ഞു.