തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യയും അഫ്ഗാനും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന് സര്‍ക്കാരിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന് മുത്താഖിയും ദുബായില്‍ കൂടിക്കാഴ്ച നടത്തി.