വയനാട് പുതിയ എംപിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ശക്തമായ നിലപാടാണ് ഇപ്പോൾപാർട്ടി അംഗങ്ങൾ തന്നെ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം വയനാട് വിജയത്തിന്റെ സമ്മേളന സമയത്ത് മുസ്ലിം ലീഗിലെ നേതാക്കളെ വിളിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. അതേസമയം ഇന്നലെ വയനാട് ഫണ്ടിന്റെ തിരുമറിയിൽ കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയതിനെ തുടർന്ന് നിരവധി യൂത്ത് കോൺഗ്രസ് അംഗങ്ങളെ പോലീസ് മർദ്ദിക്കുകയുണ്ടായി., അവരെപ്പോലും പരിഗണിക്കാതെയാണ് പ്രിയങ്ക ഗാന്ധി ഇപ്പോൾ രംഗത്തുവരുന്നത്.