ഹരികെയ്ന്‍ ചുഴലിക്കൊടുങ്കാറ്റും കടുത്ത പ്രളയവും നേരിട്ടതിന്റെ തകര്‍ച്ചയില്‍ നിന്ന് കരകയറി വരും മുന്‍പ് ദ്വീപ് രാജ്യമായ ക്യൂബയെ തകര്‍ത്ത് ഭൂചലനങ്ങള്‍. 5.9 തീവ്രതരേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി മണിക്കൂറുകള്‍ക്കകം 6.8 തീവ്രതയില്‍ ശക്തിയേറിയ മറ്റൊരു ഭൂചലനവും ഉണ്ടാകുകയായിരുന്നു. കിഴക്കന്‍ ക്യൂബയില്‍ ബാര്‍ട്ടലോം മാസോ തീരത്ത് നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഇതില്‍ ശക്തിയേറിയ ഭൂചലനം ഉണ്ടായതെന്ന് തെളിഞ്ഞു.