ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഭാഗമായശേഷം ജീവിതത്തില്‍ വളരെ അധികം തിരിച്ചടികളും വിമർശനവും അപമാനവും സഹിക്കേണ്ടി വന്ന മത്സരാർത്ഥിയാണ് സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ.ബിഗ് ബോസ് ഹൗസിലേക്ക് പോകുമ്ബോള്‍ ഒപ്പമുണ്ടായിരുന്നതൊന്നും തിരികെ വരുമ്ബോള്‍ ജാസ്മിനൊപ്പം ഉണ്ടായിരുന്നില്ല. സൈബർ ബുള്ളിയിങിന്റെ മാരകമായ അവസ്ഥയാണ് ജാസ്മിന് നേരിടേണ്ടി വന്നത്. എല്ലാത്തിനും കാരണമായത് സഹമത്സരാർത്ഥിയും നടനുമായ ഗബ്രി ജോസുമായുള്ള സൗഹൃദമായിരുന്നു.