കാവിയും കുങ്കുമവും കാക്കിയുമൊക്കെ തന്റെ ജീവിതഗതി നിർണയിക്കുമ്പോഴും ഏകാന്തതയുടെ തടവുകാരനായി വിശുദ്ധിയുടെ വികാരങ്ങൾ മുഴക്കാൻ കഴിയുന്ന ഒരു കവി ഹൃദയത്തിനുടമയായിരുന്നു അടൽബിഹാരി വാജ്പേയി. തന്റെ കവിതകളിലൂടെ ദേശഭക്തിയുടെ പാട്ടുകാരനായി ജനമനസ്സുകളെ തട്ടിയുണർത്താൻ വാജ്പേയിക്ക് കഴിഞ്ഞിരുന്നു. തത്ത്വജ്ഞാനിയും പ്രബോധകനും ആത്മീയാ ചാര്യനെന്നുമൊക്കെ തോന്നാവുന്ന രീതിയിലു ള്ള കവിതകളുടെ ഉടമയായിരുന്നു വാജ്പേയി