Banner Ads

ഷഹബാസ് വധക്കേസിൽ ഉൾപ്പെട്ടവിദ്യാർഥികൾക്ക് ; തുടർപഠനം നൽകരുത്‌ അധ്യാപകന് കത്ത് നൽകി യൂത്ത് കോൺഗ്രസ്

താമരശ്ശേരി:ഷഹബാസ് വധക്കേസിൽ ഉൾപ്പെട്ടവിദ്യാർഥികൾക്ക് തുടർപഠനം നൽകരുത്‌ താമരശ്ശേരി ഹയർസെക്കന്ററി സ്കൂൾ പ്രധാന അധ്യാപകന് കത്ത് നൽകി യൂത്ത് കോൺഗ്രസ്.ഇവർക്ക് അഡ്മിഷൻ നൽകുന്നത് സ്കൂളിന്റെ സൽപേരിനെ കളങ്കപെടുത്തുമെന്ന് യൂത്ത് കോൺഗ്രസ് കത്തിൽ പറയുന്നുജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് കത്ത് നൽകിയിരിക്കുന്നത്.

ഭാവിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം പ്രിൻസിപ്പാളിന് ആയിരിക്കുമെന്നും മൂന്നറിയിപ്പുണ്ട്. പ്രസ്തുത പ്രതികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് അവർ ചെയ്യ കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നും കത്തിൽ പറയുന്നു.വിദ്യാർത്ഥികൾക്ക് പ്ലസ്വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

ഇതിനായി വിദ്യാർത്ഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം.വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകാൻ താമരശ്ശേരി പൊലീസിനും നിർദേശം കൊടുത്തിട്ടുണ്ട് .