Banner Ads

ആശാവർക്കർമാർക്ക് പിന്തുണച്ച് ; യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

പാലക്കാട്: ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.മന്ത്രിമാരുടെ ചിത്രം പതിച്ച വാഴ വച്ചുകൊണ്ടായിരുന്നു പ്രതിഷേധം.സന്ദർകർക്കുള്ള ഗേറ്റ് തള്ളിത്തുറക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി . നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കളക്ട്രേറ്റിന് മുന്നിലുള്ള റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *