
കൊച്ചി:കളമശേരിയിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശിയായ കെ.ആർ. രാഹിൻ (26) 2.144 ഗ്രാം കഞ്ചാവുമായി പോലീസിൻ്റെ പിടിയിലായി. വിൽപ്പനക്കായി സ്കൂട്ടറിൽ സൂക്ഷിച്ച കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.
കളമശേരി വട്ടേക്കുന്നം മേക്കേരി ലൈൻ റോഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രാഹിനെ പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ ലഹരിവസ്തുക്കൾ കണ്ടെത്താനായി വ്യാപകമായ പരിശോധനകളാണ് പോലീസ് നടത്തുന്നത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAP) ടീമാണ് പ്രതിയെ പിടികൂടിയത്.