Banner Ads

കോട്ടയത്ത് സ്ഫോടകവസ്തുക്കളുമായി ; യുവാവ് പിടിയിൽ

കോട്ടയം: സ്ഫോടകവസ്തുക്കളുമായി യുവാവ് അറസ്റ്റിൽ , പിണ്ണാക്കനാട് സ്വദേശി നോബി തോമസാണ് പിടിയിലായത്. കോട്ടയം തിടനാട് നിന്നാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്നു 148 ഡിറ്റോറുകളും 85 ജലാറ്റിൻ സ്റ്റിക്കും ഒരു എക്‌സ്‌പ്ലോഡറും പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കിണർ കുഴിക്കുമ്ബോൾ പാറ പൊട്ടിക്കാനാണ് ഇവ കൈവശം വച്ചതെന്നാണ് ഇയാൾ പോലിസിനു നൽകിയ മൊഴി