Banner Ads

പാലക്കാട് 50 ഗ്രാം എം.ഡി.എം.എയുമായി ; യുവാവ് അറസ്റ്റിൽ

പാലക്കാട്: വിൽപന നടത്താനായി വിദേശത്ത് നിന്നും കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെർപ്പുളശേരിയിൽ പിടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെർപ്പുളശേരി പോലീസും നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സ്കൂട്ടറിലെത്തിച്ച എം.ഡി.എം.എയുമായി കരുമാനാംകുറുശി സ്വദേശി മുഹമ്മദ് ഷമീർ (29)നെ പിടികൂടിയത് കഴിഞ്ഞദിവസം ചെർപ്പുളശ്ശേരിയിൽ നിന്ന് പിടികൂടിയ രാസലഹരിയുടെ തുടരന്വേഷണമാണ് ഈ കേസിലേക്ക് എത്തിച്ചത്.പ്രതി സഞ്ചരിച്ച സ്‌കൂട്ടർ പോലീസ് പിടിച്ചെടുത്തു.

പ്രതിയുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി. മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബിനു തോമസ്, സബ് ഇൻസ്പെക്ടർ ഡി. ഷബീബ് റഹ്മാൻ ന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശേരി പോലീസും, എസ്.ഐ വി. വിവേകിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *