കരുനാഗപ്പള്ളി:കേരളത്തിൽ വിൽപനക്കായി എത്തിച്ച 10.71 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡിഷയിൽ നിന്ന് എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുക എന്നതായിരുന്നു ഉദ്ദേശം ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതിൽ ദീപു(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 10.71 കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടിയത്.പ്രതി ട്രെയിൻ മാർഗമാണ് കഞ്ചാവ് ചില്ലറ വിൽപനക്കെത്തിച്ചത് കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ അനീഷ് അംഗങ്ങളായ രതീഷ് രഞ്ജിത്ത്, അൻസിഫ്, എസ്.ഐ മാരായ ഷെമീർ, സജികുമാർ എ.എസ്.ഐ സനീഷ, സി.പി.ഒ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.