
കൊല്ലം: ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി യുവാവ് അറസ്റ്റിൽ, ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ.ജി, പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.