കൊല്ലം: രോഗാണുക്കളാല്‍ മലിനജലം, കുടിവെള്ളം, ആഹാര പാനീയങ്ങള്‍ എന്നിവ കഴിക്കും വഴി പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ). രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതും പടർന്നു പിടിക്കുന്നതും. പനി, തലവേദന, വിശപ്പില്ലായ്മ,ഛർദ്ദി, ക്ഷീണം, മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.ദിവസങ്ങളോളം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യം മാറിയാണ് പലയിടങ്ങളിലും ഇപ്പോള്‍ പടർന്നു തുടങ്ങിയിരിക്കുന്നത്.