Banner Ads

ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തി: കുടുംബം കൺസ്യൂമർ കോടതിയിലേക്ക്

കോഴിക്കോട്: ഹോർലിക്സിൽ പുഴുവിനെ കിട്ടിയതായി പരാതി,കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിക്കാരൻ.കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടത്. നിയപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം.ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് മേടിച്ചത്‌ .

ഇത് കഴിച്ച നിധീഷിന്റെ രണ്ട് മക്കൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയത്. ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട് സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കുടുംബം അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും