തൃശൂര്‍: തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു സ്ത്രീ തല്‍ക്ഷണം മരിക്കുകയായിരുന്നു.കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്.ഇരുവരും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയതായിരുന്നു. രക്ഷപ്പെട്ടയാള്‍ക്ക് ഗുരുതര പരുക്കുണ്ട്.മൂന്നുപേര്‍ ഒരേസമയം ട്രാക്ക് കുറുകെ കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്നതിനു ശേഷം പൊലീസ് എത്തിയാണ് ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്.